ADVERTISEMENT
നേപ്പാളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.രാത്രി 7.57ഓടെ യുണ്ടായ ഭൂചലനത്തിന്റെ തീവ്രത ദില്ലിയിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടു.
ഒരേ ആഴ്ചയിൽ തന്നെ രണ്ടാം തവണയാണ് ഭൂചലനം ഉണ്ടാകുന്നത്.ഉത്തരാഖണ്ഡിലെ ജോഷിമഠിൽ നിന്ന് 212 കിലോമീറ്റർ തെക്കുകിഴക്കായുള്ള നേപ്പാളിന്റെ പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടർന്ന് നിരവധി പേർ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുകയും ചെയ്‌തു. 5 സെക്കന്റുകളോളം നീണ്ട് നിന്ന അതിശക്തമായ ഭൂചലനമാണ് ദില്ലിയിലും നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടത്.നേപ്പാളിൽ രണ്ടുദിവസം മുൻപ് ഉണ്ടായ ഭൂചലനത്തിൽ ആറുപേരാണ് മരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.