നഗരസഭ വ്യാജ കത്ത് വിവാദത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ചും വിജിലൻസും. കത്ത് വ്യാജമായി തയ്യാറാക്കിയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. ശാസ്ത്രീയ പരിശോധന നടത്തണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഉടൻ ഡി.ജി പിക്ക് കൈമാറും.
മേയർ ആര്യ രാജേന്ദ്രൻ സ്ഥലത്തില്ലാത്ത ദിവസം പുറത്തിറങ്ങിയ കത്ത്. ഇത് വ്യാജമാണെന്ന് മേയർ തന്നെ വ്യക്തമാക്കിയിരുന്നു. അത് ശരിയാണ് എന്ന് തെളിയിക്കുന്നതാണ് നിലവിലെ അന്വേഷണത്തിന്‍റെ കണ്ടെത്തലുകളും പറയുന്നത്.
ക്രൈംബ്രാഞ്ചും വിജിലൻസുമാണ് നിലവിൽ അന‍്വേഷണം നടത്തുന്നത്. കത്ത് വ്യാജമായി തയ്യാറാക്കിയതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. ആയതിനാൽ കത്തിന്‍റെ ശാസ്ത്രീയ പരിശോധന നടത്തണം എന്നതാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.
പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാജ രേഖ ചമയ്ക്കലിനും കേസെടുക്കാനാണ് തീരുമാനം. എഫ്. ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിന്‍റെ മൊഴി അടുത്ത ദിവസം ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. അതിനുശേഷം ഡി.ജി.പിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി അടുത്ത ദിവസം വിജിലൻസ് സംഘവും രേഖപ്പെടുത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.