രാജ്യത്തിന്റെ വൈവിധ്യത്തിൽ വിശ്വസിക്കാത്ത സർക്കാർ ആണ്‌ കേന്ദ്രം ഭരിക്കുന്നത് : തോമസ് ഐസക് | Thomas Isaac

ദില്ലിയിൽ എൽ.സി ജെയിൻ അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു.സെമിനാറിൽ ഫെഡറൽ തത്വങ്ങളുടെ വെല്ലുവിളി എന്ന വിഷയത്തിൽ മുൻ ധനകാര്യമന്ത്രി തോമസ് ഐസക് പ്രഭാഷണം നടത്തി.

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗവർണർ – സർക്കാർ ബന്ധം ഇത്രയും മോശമാകുന്നതെന്നും രാജ്യത്തിന്റെ വൈവിധ്യത്തിൽ വിശ്വസിക്കാത്ത ഒരു സർക്കാർ ആണ്‌ കേന്ദ്രം ഭരിക്കുന്നതെന്നും സെമിനാറിൽ തോമസ് ഐസക് പരാമർശിച്ചു.

ദില്ലിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ സംഘടിപ്പിച്ച എൽ.സി ജെയിൻ അനുസ്മരണ സെമിനാറിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായ ടി എസ് താക്കൂർ വിശിഷ്ടാതിഥിയായി. ഫെഡറൽ തത്വങ്ങളുടെ വെല്ലുവിളികളും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിരിമുറുക്കങ്ങളും സെമിനാറിൽ ചർച്ചയായി.

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗവർണർ – സർക്കാർ ബന്ധം ഇത്രയും മോശമാകുന്നതെന്നും ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ട കാലത്ത് പോലും ഇത്തരം പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും തോമസ് ഐസക് സെമിനാറിൽ വിമർശനം ഉയർത്തി

ചാൻസിലർ എന്നാൽ ഗവർണർ എന്ന് ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ല.കേരളത്തിലെ ഗവർണറുടെ നടപടികൾ മുൻപൊരിക്കലും രാജ്യത്ത് ഉണ്ടാകാത്തതാണെന്നും രാജ്യത്തിന്റെ വൈവിധ്യത്തിൽ വിശ്വസിക്കാത്ത ഒരു സർക്കാർ ആണ്‌ രാജ്യം ഭരിക്കുന്നതെന്നും ഐസക് ആരോപിച്ചു.

കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് മേൽ ഉണ്ടാകുന്ന പ്രതിസന്ധി സെമിനാറിൽ ചർച്ചയായി . അനുസ്മരണ സെമിനാറിൽ ജഡ്ജിമാരായ ഋഷികേശ് റോയ്, കെ എം ജോസഫ് എന്നിവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here