ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം | T20 World Cup

ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടപ്പോരാട്ടം ഇന്ന് നടക്കും. ഇംഗ്ലണ്ടിന് പാകിസ്ഥാനാണ് എതിരാളി. ഉച്ചയ്ക്ക് 1.30 മുതല്‍ മെല്‍ബണിലാണ് മത്സരം. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പാക് പട ഫൈനലിലെത്തിയത്.

രണ്ടാം സെമിയില്‍ ഇന്ത്യയെ തകര്‍ത്തായിരുന്നു ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ പ്രവേശം. ടൂര്‍ണമെന്‍റ് ചരിത്രത്തിലെ രണ്ടാം കിരീടമാണ് ഇരുടീമുകളുടെയും ലക്ഷ്യം. 2009ലായിരുന്നു പാക് സംഘത്തിന്‍റെ കിരീടനേട്ടം.2010ലായിരുന്നു ഇംഗ്ലണ്ടിന്‍റെ കിരീടനേട്ടം.

30 വര്‍ഷത്തിന് ശേഷമാണ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും പാകിസ്താനും നേര്‍ക്ക് നേര്‍ വരുന്നത്. 27 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 18 തവണയും വിജയം ഇംഗ്ലണ്ടിനായിരുന്നു. 9 മത്സരങ്ങളിലാണ് പാകിസ്താന് ജയിക്കാനായത്.

6 മത്സരങ്ങളില്‍ നിന്നും 296 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് മികച്ച റണ്‍നേട്ടക്കാരില്‍ ഒന്നാമത്. 8 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ നേടിയ ശ്രീലങ്കയുടെ വനിന്ദു ഹസറംഗയാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News