ഗുജറാത്ത് വംശഹത്യ : കുറ്റവാളിയുടെ മകൾ ബിജെപി സ്ഥാനാർഥി | Gujarat

2002ലെ ​ഗുജറാത്ത് വംശഹത്യയ്ക്കിടെ നരോദപാട്യയില്‍ 97 മുസ്ലീങ്ങള്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട മനോജ്‌ കുക്രാണിയുടെ മകള്‍ പായൽ കുക്രാണിയ്ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല‍്കി ബിജെപി.

1990 മുതൽ ബിജെപി കൈവശംവയ്ക്കുന്ന നരോദയില്‍ സിറ്റിങ്‌ എംഎൽഎ ബൽറാം തവാനിയെ ഒഴിവാക്കിയാണ്‌ ഇവരെ മത്സരിപ്പിക്കുന്നത്.

വംശഹത്യകേസില്‍ മനോജ് കുക്രാനിയുടെയും മറ്റ് 15 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി 2018ൽ ശരിവച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുക്രാനി ഇപ്പോൾ ജാമ്യത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here