ദമ്പതികള്‍ക്ക് നേരെ കാട്ടാന ആക്രമണം ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Idukki

ഇടുക്കിയില്‍ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. കുറ്റിപ്പാലായില്‍ ജോണിയും ഭാര്യ ഡെയ്‌സിയുമാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.

ആനയുടെ ആക്രമണത്തില്‍ നിന്നും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.ഇടുക്കി ആനക്കുളത്തു വെച്ചായിരുന്നു സംഭവം. പള്ളിയിലേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്ക് ആന കുത്തിമറിച്ചിട്ടു. തെറിച്ചു വീണ ഇവര്‍ ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ജോണിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഡെയ്‌സിയുടെ ശരീരത്തിലും നേരിയ പരിക്കുകളുണ്ട്. വനപാലകരെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News