അപേക്ഷാ ഫോമുകളില്‍ ഭാര്യയെന്ന് വേണ്ട ” ജീവിത പങ്കാളി ” മതി

സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ഭാര്യ എന്ന് എഴുതുന്നത് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പകരം ജീവിത പങ്കാളിയെന്ന് രേഖപ്പെടുത്തണം.ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി.

ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഒരു രക്ഷിതാവിന്റെ മാത്രമായോ രണ്ട് രക്ഷിതാക്കളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷന്‍  അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അവന്‍/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം , അവന്‍ അല്ലെങ്കില്‍ അവള്‍ എന്ന് ഉപയോഗിക്കാനും നിര്‍ദേശമുണ്ട് .അപേക്ഷാ ഫോമുകളില്‍ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News