Kakkanad: ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വ്യാപാരികളില്‍ നിന്ന് പണം തട്ടി; രണ്ട് പേര്‍ പിടിയില്‍

അഴിമതി വിരുദ്ധ വിഭാഗം(Anti Corruption Department) ഓഫീസര്‍ ചമഞ്ഞ് വ്യാപാരികളില്‍ നിന്ന് പണം തട്ടിയ രണ്ട് പേര്‍ കൊച്ചിയില്‍(Kochi) അറസ്റ്റില്‍. കാക്കനാട് സ്വദേശി സവാദ് ,കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി മോഹന്‍കുമാര്‍ എന്നിവരാണ് ഹില്‍ പാലസ് പൊലീസിന്റെ(police) പിടിയിലായത്. മനുഷ്യാവകാശ ദിനത്തില്‍ കൊച്ചിയില്‍ നടത്തുന്ന ലഹരി വിരുദ്ധ സെമിനാറിന് മുന്നോടിയായി നഗരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആന്റി കറപ്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തട്ടിപ്പ് സംഘം വ്യാപാരികളെ സമീപിച്ചത്.

കടകളുടെ പരസ്യം ഫ്‌ലക്‌സില്‍ വെക്കുന്നതിനായി 3500 രൂപ നിരക്കില്‍ പലരില്‍ നിന്നായി പതിനായിരക്കണക്കിന് രൂപ തട്ടാനായിരുന്നു ഇവരുടെ പ്ലാന്‍. അതിനായി വ്യാപാരികളെ ഫോണില്‍ വിളിച്ചാണ് ആദ്യം പണം ആവശ്യപ്പെട്ടിരുന്നത്. ജഡ്ജിമാര്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന പരിപാടി എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്. സമാന ആവശ്യവുമായി കേരള ടെക്‌സ്‌റ്റൈല്‍സ് & ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സിയാദിനെയും ഇവര്‍ സമീപിച്ചിരുന്നു. സിയാദിന്റെ സ്ഥാപനത്തിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വ്യാപാരികള്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തട്ടിപ്പാണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും ഹില്‍ പാലസ് പൊലീസ് വ്യാപാര സ്ഥാപനത്തിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

കാക്കനാട് സ്വദേശി സവാദ്,കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി മോഹന്‍കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സര്‍ക്കാര്‍ മുദ്ര ദുരുപയോഗം ചെയ്യുക വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടൊ എന്ന് അന്വേഷിച്ച് വരികയാണെന്ന് ഹില്‍പാലസ് പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel