വിവാഹ പാര്‍ട്ടിക്കിടെ കൂട്ടയടി ; നിരവധി പേര്‍ക്ക് പരുക്ക് | Thiruvananthapuram

തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹപാര്‍ട്ടിക്കിടെ കൂട്ടയടി.നിരവധി പേര്‍ക്ക് പരുക്ക്. കല്യാണ പെണ്ണിന്റെ അച്ഛനും മര്‍ദ്ദനമേറ്റു.

പരുക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. ഇവരുടെ അയല്‍വാസി അഭിജിത്ത് ആണ് അക്രമം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

വധുവിന്റെ സഹോരനെ മര്‍ദ്ദിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്. അതിന്റെ വൈരാഗ്യമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്നാണ് വിവരം. വിവാഹം ക്ഷണിച്ചില്ലെങ്കിലും ഇയാള്‍ എത്തി. വധുവിന്റെ അച്ഛന് ഉപഹാരം നല്‍കാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്നാണ് അക്രമം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News