അമേരിക്കയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു ; 6 മരണം | US Airshow

അമേരിക്കയില്‍ എയര്‍ ഷോയ്ക്കിടെ, രണ്ട് യുദ്ധവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഭ്യാസ പ്രകടനത്തിനിടെ, ബോയിങ് ബി-17 യുദ്ധ വിമാനവും ചെറിയ യുദ്ധവിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

ടെക്‌സാസ് ഡല്ലാസ് എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിലാണ് സംഭവം.ഇടിയുടെ ആഘാതത്തില്‍ യുദ്ധവിമാനങ്ങള്‍ താഴേക്ക് പതിച്ച് കത്തിനശിച്ചു. രണ്ടു യുദ്ധവിമാനങ്ങളിലുമായി ഉണ്ടായിരുന്ന ആറുപേരും മരിച്ചതായാണ് സൂചന.

ബി -17 ബോംബര്‍ വിമാനത്തിന്റെ മുകളിലാണ് ബെല്‍ പി-63 കിങ് കോബ്ര ഇടിച്ചത്. നിയന്ത്രണംവിട്ട കിങ് കോബ്ര ബോംബറിന്റെ മുകളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടുവിമാനങ്ങളും തകര്‍ന്ന് രണ്ടു കഷ്ണങ്ങളായെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here