Balachandran Chullikkadu: സ്വപ്നം സാക്ഷാത്ക്കരിച്ചു; മാര്‍ക്ക് ആന്റണിയുടെ പ്രസംഗം അനുകരിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്

കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്(Balachandran Chullikkadu) തന്റെ വലിയൊരു സ്വപ്‌നം സാക്ഷാത്കരിച്ചിരിയ്ക്കുകയാണ്. ഒരിക്കല്‍ ആലുവ യു സി കോളേജിലെത്തിയപ്പോള്‍(Aluva UC College) ഒരു വിദ്യാര്‍ത്ഥി ‘ജൂലിയസ് സീസര്‍ ‘ നാടകത്തിലെ മാര്‍ക്ക് ആന്റണിയുടെ(Mark Antony) പ്രസിദ്ധമായ പ്രസംഗം അനുകരിക്കുന്നത് കണ്ടപ്പോള്‍ ആ പ്രസംഗം അനുകരിക്കണമെന്ന് അദ്ദേഹത്തിനും തോന്നിയിരുന്നു. യു സി കോളേജിന്റെ ശതാബ്ദിയാഘോഷ സമാപന ദിവസം ആ ആഗ്രഹം ചെറുതായെങ്കിലും നിറവേറ്റാന്‍ ഒരു പാഴ്ശ്രമം നടത്തുന്നെന്ന് പറഞ്ഞ് ബാലചന്ദ്രന്‍ ചുള്ളിക്കാട് മാര്‍ക്ക് ആന്റണിയുടെ പ്രസംഗം അനുകരിയ്ക്കുകയായിരുന്നു. ചുള്ളിക്കാടിന്റെ പ്രകടനം നേരിട്ടു കണ്ട ജി അനന്ദ് കുമാര്‍ പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ആലുവ യു സി കോളേജിന്റെ ശതാബ്ദിയാഘോഷ സമാപന ദിവസമായ ഇന്ന് മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ വലിയ ഒരു സ്വപ്നം സാക്ഷാത്ക്കരിച്ചു. ഒരിക്കല്‍ കോളേജിലെത്തിയപ്പോള്‍ ഒരു വിദ്യാര്‍ത്ഥി ‘ജൂലിയസ് സീസര്‍ ‘ നാടകത്തിലെ മാര്‍ക്ക് ആന്റണിയുടെ പ്രസിദ്ധമായ പ്രസംഗം അനുകരിക്കുന്നത് കണ്ട അന്ന് തോന്നിയ ഒരാഗ്രഹമായിരുന്നു തനിക്കും മാര്‍ക്ക് ആന്റണിയുടെ പ്രസംഗം ജീവിതത്തിലൊരിക്കല്‍ അനുകരിക്കണമെന്നത് ….
തന്റെ ഈ ആഗ്രഹം ഇന്ന് ചെറുതായെങ്കിലും നിറവേറ്റാന്‍ ഒരു പാഴ്ശ്രമം നടത്തുന്നു എന്ന് പറഞ്ഞ് ചുള്ളിക്കാട് നടത്തിയ ഉഗ്രന്‍ പ്രകടനം ഏറ്റവും അടുത്തിരുന്ന് കാണാന്‍ ഒരവസരം ഒത്തു കിട്ടി…….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News