സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെയ്പ്പ് കേസില്‍ വഴിത്തിരിവ് ; പ്രതി പ്രകാശിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും | Sandeepananda Giri

സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസില്‍ പുതിയ വഴിത്തിരിവ്.കേസിലെ പ്രതി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍
പ്രകാശിന്റെ മരണത്തിലെ ദുരൂഹത തേടി ക്രൈംബ്രാഞ്ച്. പ്രകാശിന്റെ ആത്മഹത്യാ കേസും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. ആത്മഹത്യാ കേസിലെ ഫയലുകള്‍ വിളപ്പില്‍ശാല പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇരുകേസുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതില്‍ സന്തോഷമുണ്ടെന്ന് സന്ദീപാന്ദഗിരി കൈരളി ന്യൂസിനോട് പറഞ്ഞു.

സഹപ്രവര്‍ത്തകരായ ആര്‍ എസ് എസുകാരില്‍ നിന്ന് പ്രകാശിന് മര്‍ദ്ദനം ഏല്‍ക്കുന്നു. ഇതിനുശേഷം വീട്ടില്‍ തിരിച്ചെത്തി പ്രകാശ് ആത്മഹത്യ ചെയ്യുന്നു. തുടര്‍ന്ന് സഹോദരന്‍ പ്രശാന്ത് വിളിപ്പില്‍ശാല പോലീസിന് നല്‍കിയ പരാതിയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസില്‍ വഴിത്തിരിവായത്.

രണ്ടുകേസിലും ഒരേപ്രതികളാണെന്ന് ക്രൈംബ്രാഞ്ചിന് ആദ്യമേ സൂചന ലഭിച്ചു. അതുകൊണ്ടുതന്നെ വിളപ്പില്‍ശാല പോലീസിന് നല്‍കിയ ആത്മഹത്യാ കേസും ക്രൈംബ്രാഞ്ചിന് കൈമാറി. ഈ കേസും ഇനി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും.

പ്രകാശ് ഉപയോഗിച്ചിരുന്ന ഫോണ്‍ ഉടന്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. ഫോണ്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് നെടുമങ്ങാട് കോടതിയില്‍ അപേക്ഷ നല്‍കി. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും. തുടര്‍ന്ന് സേഹാദരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. പ്രകാശിന്റെ മരണത്തിലെ ദൂരൂഹത പുറത്തുവരേണ്ടത് തന്റയും ആവശ്യമാണെന്ന് സ്വാമി സന്ദീപാനന്ദഗിരി കൈരളി ന്യൂസിനോട് പറഞ്ഞു.

പ്രകാശിനെ മരണത്തിന് തൊട്ടുമുന്‍പ് പ്രതികള്‍ മര്‍ദ്ദിച്ചത് എന്തിനെന്നതും കേസില്‍ നിര്‍ണായകമാണ്. ആശ്രമ ആക്രമണ കേസിലെ പങ്കാളിത്തവും സംഘടനക്കുള്ളിലെ അഭിപ്രായ വ്യത്യാസവുമാണോ പ്രകാശിന്റെ മരണകാരണമെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. തുടര്‍ നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് സംഘം കടന്നൂവെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News