Short Film: സ്വയം നശിക്കാതിരിക്കുക, ആരെയും നശിപ്പിക്കാതിരിക്കുക; ലഹരിക്കെതിരെയുള്ള ഹ്രസ്വചിത്രം ശ്രദ്ധേയം

ലഹരിക്കെതിരെ ഷാജി കാരക്കാട് ഒരുക്കിയ ഹ്രസ്വചിത്രം(Short Film) ശ്രദ്ധേയമാകുന്നു. സ്വയം നശിക്കാതിരിക്കുക, ആരെയും നശിപ്പിക്കാതിരിക്കുക(Say no to drugs) എന്ന സന്ദേശമാണ് ഹ്രസ്വചിത്രത്തില്‍ പറയുന്നത്. പട്ടാമ്പി സ്വദേശിയായ ഷാജി കാരക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷിഹാബ്, ഷാജി, ബാജീഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിലും തരംഗമാകുകയാണ്. കാലഘട്ടത്തിന് അനുസൃതമായ നിരവധി സന്ദേശ വീഡിയോകള്‍ മുമ്പും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളും മറ്റുമായി ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News