Muhammad Riyas: സംസ്ഥാനത്തെ 50 പാലങ്ങള്‍ സൗന്ദര്യവത്കരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ 50 പാലങ്ങള്‍ സൗന്ദര്യവത്കരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കുന്നു. ശോചനീയാവസ്ഥയിലുള്ള പാലങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് ശേഷം അടുത്ത വര്‍ഷം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കൈവരികള്‍ തകര്‍ന്ന കോഴിക്കോട് കല്ലായി പാലം മന്ത്രി സന്ദര്‍ശിച്ചു.

ചരിത്ര പ്രാധാന്യമുള്ള കോഴിക്കോട് കല്ലായി പാലം അപകട ഭീഷണിയിലായിട്ട് നാളുകളായി. കൈവരികള്‍ തകര്‍ന്ന നിലയിലാണ്. താല്‍ക്കാലിക തടസങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഈ പാലം അടിയന്തിരമായി നവീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. മന്ത്രി പി എ മുഹമ്മദ് റിയാസ് പാലം സന്ദര്‍ശിച്ചു.

അടുത്ത വര്‍ഷം സംസ്ഥാനത്തെ 50 പാലങ്ങള്‍ മോടി കൂടി സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കോര്‍പ്പറേഷന്‍ ഡെപ്യുട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, പിഡബ്‌ളിയുഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയ്‌ക്കൊപ്പം പാലം സന്ദര്‍ശിക്കാനെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News