Kozhikode: കോഴിക്കടകളില്‍ പരിശോധന; വൃത്തിഹീനമായ കടകള്‍ക്ക് നോട്ടീസ്

കോഴിക്കോട്(Kozhikode) ചത്ത കോഴികളെ പിടികൂടിയതിനെ തുടർന്ന് നഗരത്തിലെ കോഴിക്കടകളിൽ പരിശോധന. കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ കടകൾക്ക് നോട്ടീസ് നൽകി.

കോഴിക്കോട് നഗരത്തിലെ കോഴിക്കടകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന തുടരുന്നത്. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. വൃത്തിഹീനമായ കടകള്‍ക്ക് നോട്ടീസ് നല്‍കിയതായി ഹെല്‍ത്ത് സ്‌ക്വാഡ് അറിയിച്ചു.

കഴിഞ്ഞ ദിവസം എരഞ്ഞിക്കല്‍ സ്റ്റാളില്‍ നിന്ന് 1500 ഓളം ചത്തകോഴികളെ പിടികൂടിയിരുന്നു. ഇവരുടെ തന്നെ നടക്കാവിലെ കടയില്‍ നിന്ന് 80 കിലോഗ്രാം ചത്തകോഴികളെ പിന്നീടും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം, കോഴിക്കടകളില്‍ പരിശോധന ശക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News