ADVERTISEMENT
കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റിയ നടപടി നിയമപരം തന്നെയെന്ന് മന്ത്രി പി രാജീവ്.ചാൻസലർ എന്ന രീതിയിൽ ഗവർണറുടെ കാലാവധി കഴിഞ്ഞതിനാൽ പ്രത്യേകം അറിയിക്കേണ്ട കാര്യമില്ലെന്നും കലാമണ്ഡലത്തിനുള്ള ചാൻസലർ ഉടനെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കലാമണ്ഡലം കൽപിത സർവകലാശാലയാണ്.ഗവർണർ സർക്കാർ ആശയ വിനിമയം മാധ്യമങ്ങളിലൂടെയല്ല നടക്കേണ്ടത്.ഭരണഘടനയിൽ എല്ലാം പറയുന്നുണ്ട്. കാര്യങ്ങൾ മനസിലാക്കി ഗവർണർ ഉത്തരവാദിത്തം പ്രകടിപ്പിക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.
യൂണിവേഴ്സിറ്റി ചാൻസിലർ ആരായിരിക്കണം എന്ന് തീരുമാനിക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റിയത് സർക്കാരിന്റെ സ്വാതന്ത്ര്യമാണെന്ന് ഗവർണർ പറഞ്ഞു. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞു എന്നും നിയമപരമാണോ എന്ന കാര്യത്തിൽ പ്രതികരിക്കാനില്ലായെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.