ADVERTISEMENT
തിരുവനന്തപുരം(Thiruvananthapuram) നിറമണ്‍കരയില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ പ്രദീപിനെ മര്‍ദിച്ച കേസിലെ പ്രതികളെ പൊലീസ്(police) അറസ്റ്റ്(Arrest) ചെയ്തു. കുഞ്ചാലംമൂട് സ്വദേശികളായ അഷ്‌കറും അനീഷും ആണ് അറസ്റ്റില്‍ ആയത്. പ്രതികളെ മര്‍ദനമേറ്റ പ്രദീപ് തിരിച്ചറിഞ്ഞു. പ്രതികളെ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്യും.
ട്രാഫിക് ബ്ലോക്കിലെ തര്‍ക്കത്തിന് തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രദീപിനെ നടുറോഡില്‍ വച്ച് യുവാക്കള്‍ മര്‍ദ്ദിച്ചത്. ബൈക്കിന്റെ ഹോണടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിയ്ക്കുകയായിരുന്നു. പ്രദീപ് കരമന പൊലീസില്‍ പരാതി നല്‍കിയിട്ടും ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളും മാധ്യമ വാര്‍ത്തകളും പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി ഉണ്ടായത്. സംഭവത്തില്‍ കേസെടുക്കാത്ത കരമന എഎസ്‌ഐ മനോജിനെ സസ്‌പെന്റ് ചെയ്യുകയും എസ് ഐ സന്തുവിനെതിരെ വകുപ്പുതല നടപടിക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം കരമന പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ മര്‍ദനമേറ്റ പ്രദീപ് സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞു. പ്രതികള്‍ അസഭ്യംപറഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്നും തന്റെ ഭാഗത്തു നിന്ന് പ്രകോപനം ഒന്നുമുണ്ടായില്ലെന്നും പ്രദീപ് പറഞ്ഞു. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.