Delhi MCD Election: രാജ്യതലസ്ഥാനത്തെ ചൂട് പിടിപ്പിച്ച് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്

രാജ്യതലസ്ഥാനത്തെ(Delhi) ചൂട് പിടിപ്പിച്ച് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്(Delhi MCD Election). 250 വാര്‍ഡുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള കടുത്ത പ്രചാരണത്തിലാണ് മൂന്ന് പാര്‍ട്ടികളും. ബിജെപിക്കെതിരെ(BJP) ശക്തമായ വിമര്‍ശനം ഉയര്‍ത്തിയാണ് ആംആദ്മി പ്രചാരണം.അതേസമയം ചേരി നിവാസികള്‍ക്ക് ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചു നല്‍ക്കുമെന്നതാണ് ബിജെപിയുടെ വാഗ്ദാനം.തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം നാളെയാണ്.

15 വര്‍ഷമായി ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭരിക്കുന്ന ബിജെപിക്ക് നഗരത്തിലെ മാലിന്യനിര്‍മാര്‍ജനത്തിനുയാതൊരു പരിഹാരവും കാണാന്‍ കഴിഞ്ഞിട്ടില്ല.മാലിന്യം കാരണം ജനങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടുന്നു.ദില്ലിയിലെ തെരുവുകള്‍ വൃത്തിയാക്കുമെന്നും മാലിന്യമലകളെ നഗരത്തില്‍ നിന്നും അപ്രത്യക്ഷം ആക്കുമെന്നുമാണ് ആംആദ്മി തിരഞ്ഞെടുപ്പില്‍ മുന്നോട് വയ്ക്കുന്ന പ്രധാന വാഗ്ദാനം.

പ്രചാരണത്തിനായി ആംആദ്മി 30 താരപ്രചാരകരെയും നിയോഗിച്ചു.247 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് എഎപി ഇതുവരെ പുറത്തിറക്കിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബിജെപിയുടെ പ്രചാരണം.ചേരി നിവാസികള്‍ക്ക് ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചു നല്‍ക്കുമെന്നതാണ് ബിജെപിയുടെ പ്രധാന വാഗ്ദാനം.

ആംആദ്മിയുടെ ഭരണം അഴിമതി നിറഞ്ഞതാണെന്ന വിമര്‍ശനവും ബിജെപി ഉയര്‍ത്തുന്നു.232 സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചത്. അതേസമയം, ദില്ലി ഭരിക്കുന്ന ആംആദ്മിക്കും എംസിഡി ഭരിക്കുന്ന ബിജെപിക്കും മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ഇരുവരും ജനങ്ങളെ പറ്റിക്കുകയാണെന്ന വിമര്‍ശനവുമാണ് കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരണ ആയുധം.

2017ലെ തിരഞ്ഞെടുപ്പില്‍ 272 വാര്‍ഡുകളില്‍ 181ലും ബിജെപി ജയിച്ചിരുന്നു.ആഭ്യന്തര മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ച വിജ്ഞാപനത്തെത്തുടര്‍ന്ന് വാര്‍ഡുകളുടെ എണ്ണം 250 ആയി കുറച്ചു.ഇക്കുറി എംസിഡിയുടെ ഭരണം പിടിച്ചെടുക്കുമെന്ന വിജയപ്രതീക്ഷയിലാണ് ആം ആദ്മി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News