Palakkad: പാലക്കാട് ജനവാസമേഖലയില്‍ കരടിയിറങ്ങി; നാട്ടുകാര്‍ ആശങ്കയില്‍

പാലക്കാട്(Palakkad) അകത്തേത്തറയില്‍ ജനവാസമേഖലയില്‍ കരടിയിറങ്ങി. ചീക്കുഴി ഭാഗത്താണ് ഇന്നലെ വൈകീട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കരടിയെ കണ്ടത്. പ്രദേശത്ത് കാട്ടാന, പുലി ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് കരടിയുടേയും സാന്നിധ്യം നാട്ടുകാരെ ആശങ്കയിലാക്കുന്നത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെ ഒന്‍പതിലും,പത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് ക്ലാസ്സ് കഴിഞ്ഞ് റോഡിലൂടെ നടന്നുവരവേയാണ് കരടിയെ കണ്ടത്. അത്ഭുതകരമായാണ് ഇരുവരും കരടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാട്ടാനയുടെയും പുലിയുടെയും തുടര്‍ച്ചയായ ആക്രമണങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ചീക്കുഴി നിവാസികള്‍ക്ക് ഇനി കരടിപേടിയും.

മേഖലയിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നും, റോഡില്‍ വഴിവിളക്കുകള്‍ ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.വന്യമൃഗം ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നത് നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News