Kozhikode: വീട്ടമ്മയെ ബലാത്സംഗം ചെയ്തു; സി.ഐ അറസ്റ്റില്‍

ബലാത്സംഗ പരാതിയില്‍ പൊലീസ് ഇന്‍സ്‌പെക്ടറെ സ്റ്റേഷനില്‍ കയറി അറസ്റ്റ് ചെയ്തു. കോഴിക്കോട്(Kozhikode) കോസ്റ്റല്‍ സ്റ്റേഷന്‍ സി.ഐ സുനുവിനെയാണ് തൃക്കാക്കര പൊലീസ്(police) അറസ്റ്റ്(arrest) ചെയ്തത്. സുനു അടങ്ങുന്ന സംഘം ബലാത്സംഗം ചെയ്തു എന്ന തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന സംഭവത്തിലാണ് നടപടി. പതിവ് പോലെ സ്റ്റേഷനിലെത്തി ജോലി ആരംഭിച്ചയുടനാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. ഫറോക്ക് ഡിവൈഎസ്പിയെ അറിയിച്ച ശേഷമാണ് തൃക്കാക്കര പൊലീസ് കോസ്റ്റല്‍ സ്റ്റേഷനിലെത്തിയത്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്‍സ്‌പെക്ടറെ എറണാകുളത്തേക്ക് കൊണ്ടുപോയി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here