ADVERTISEMENT
വിജയ് ഹസാരെ ട്രോഫിയില്‍(vijay hazare trophy) കേരളത്തിന്(Kerala) ആദ്യ ജയം. ഇന്ന് അരുണാചല്‍ പ്രദേശിനെതിരെ(Arunachal Pradesh) 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത അരുണാചലിനെ 102 റണ്‍സിനൊതുക്കിയ കേരളം 11ആം ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബേസില്‍ എന്‍പി (4 വിക്കറ്റ്), സിജോമോന്‍ ജോസഫ് (3 വിക്കറ്റ്) എന്നിവര്‍ ബൗളിംഗിലും രോഹന്‍ കുന്നുമ്മല്‍ (77 നോട്ടൗട്ട്) ബാറ്റിംഗിലും കേരളത്തിനായി തിളങ്ങി.
ജയത്തോടെ കേരളം ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തെത്തി. ദുര്‍ബലരായ അരുണാചല്‍ പ്രദേശിന് ഒരു അവസരവും നല്‍കാതെയായിരുന്നു കേരളത്തിന്റെ കളി. 59 റണ്‍സെടുത്ത അമ്രേഷ് രോഹിത് ഒഴികെ മറ്റാര്‍ക്കും ഇരട്ടയക്കം കടക്കാനായില്ല. 29.3 ഓവറില്‍ അരുണാചലിനെ കെട്ടുകെട്ടിച്ച കേരളം നന്നായി തുടങ്ങി. പൊന്നം രാഹുലും രോഹന്‍ കുന്നുമ്മലും ആദ്യ വിക്കറ്റില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി.
30 പന്തില്‍ 26 റണ്‍സ് നേടി രാഹുല്‍ മടങ്ങിയെങ്കിലും വിസ്‌ഫോടനാത്മക ബാറ്റിംഗ് കെട്ടഴിച്ച രോഹന്‍ കേരളത്തെ അനായാസ വിജയത്തിലെത്തിച്ചു. വെറും 28 പന്തുകളില്‍ 13 ബൗണ്ടറിയും 3 സിക്‌സറും സഹിതം 77 റണ്‍സെടുത്ത രോഹന്‍ നോട്ടൗട്ടാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.