Muslim League: വടിവാളുമായി ലീഗ് നേതാവ് നേതാവ് നടു റോഡില്‍

മലപ്പുറത്ത് നടുറോഡില്‍ വടിവാളുമായെത്തി ലീഗ് നേതാവിന്റെ വെല്ലുവിളി. കോട്ടക്കല്‍ എടരിക്കോട് ചുടലപ്പാറയിലാണ് സംഭവം. പ്രദേശത്ത് കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എസ്ടിയു നേതാവ് മൊയ്ദീന്‍ കുട്ടി വടിവാളുമായി നഗരത്തിലെത്തി വെല്ലുവിളി നടത്തിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് എടരിക്കോട് പഞ്ചായത്തിലെ യുഡിഎഫ് സംവിധാനത്തില്‍ നിന്ന് ലീഗ് പിന്മാറിയതായി നേതാക്കള്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു. ഇരു പാര്‍ട്ടികളിലെയും ജില്ലാ നേതൃത്വം ഇടപ്പെട്ട് പ്രശ്‌ന പരിഹാരത്തിനുള്ള നടപടി കൈകൊള്ളാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ലീഗ് നേതാവിന്റെ വെല്ലുവിളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here