തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു: ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആം ആദ്മി മുന്‍ കൗണ്‍സിലര്‍

ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ കൗണ്‍സിലര്‍ വറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ ഹസീബ് ഉള്‍ ഹസന്‍ ആണ് ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് മെട്രോ സ്റ്റേഷന് മുന്നിലുള്ള ടവറില്‍ കയറിയത്.

ഡിസംബര്‍ നാലിന് നടക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള രണ്ടാം വട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും ഹസന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ഇയാള്‍ ടവറില്‍ കയറിയത്. അത് വഴി പോയവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News