Trivandrum: ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍മുഴക്കിയതിന് യുവാവിനെ മര്‍ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയതിന് ബൈക്ക് യാത്രികനായ സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കരമന കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് ഇസ്മായില്‍, അനീഷ് എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

ചൊവ്വ വൈകിട്ട് നീറമണ്‍കര പോളിടെക്നിക്കിന് മുന്നിലെ ട്രാഫിക് സിഗ്‌നലിലാണ് സംഭവം. ഇസ്മായിലും അനീഷും സഞ്ചരിച്ച ബൈക്കിന് പിന്നിലെത്തിയ പാലോട്ടുകോണം കൃഷി ഓഫീസില്‍ വാച്ച്മാനായ പ്രദീപ് ഹോണ്‍ മുഴക്കിയെന്നാരോപിച്ചായിരുന്നു മര്‍ദനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News