Manoj Bhattacharya: ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും മനോജ് ഭട്ടാചാര്യ

ആര്‍എസ്പി(RSP) ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും മനോജ് ഭട്ടാചാര്യ(Manoj Bhattacharya). ആര്‍എസ്പിയുടെ 22-ാമത് ദേശീയ സമ്മേളനത്തിലാണ് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി മനോജ് ഭട്ടാചാര്യയെ വീണ്ടും തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് പുതിയ 4 അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ആര്‍എസ്പിയുടേത് 53 അംഗങ്ങളുള്ള കേന്ദ്ര കമ്മിറ്റിയായി.

വിലക്കയറ്റത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം നടത്താന്‍ സമ്മേളനം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ ഐക്യം ഈ സമയത്ത് അനിവാര്യ ഘടകമാണെന്നും അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ നേതൃത്വം നല്‍കുമെന്നും ആര്‍എസ്പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ വ്യകതമാക്കി.

അതേസമയം, കേന്ദ്ര ഗവണ്‍മെന്റിനെതിരെ മതേതര ജനാധിപത്യ ബദല്‍ വളര്‍ത്തി കൊണ്ടുവരുമെന്നും അതിന്റെ കേന്ദ്ര ബിന്ദു ഇടതുപക്ഷം ആയിരിക്കുമെന്നും ഇടതുപക്ഷവും കോണ്‍ഗ്രസുമായുള്ള ഐക്യത്തിനുള്ള അവസരം സമ്മേളനത്തില്‍ ലഭിച്ചുവെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News