Swiggy: സ്വിഗ്ഗി സമരം പിന്‍വലിച്ചു

മിനിമം നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലയില്‍ സ്വിഗ്ഗി ഓണ്‍ലൈന്‍ സര്‍വീസ് നടത്തുന്ന തൊഴിലാളികള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സമരം പിന്‍വലിച്ചു. ജില്ല ലേബര്‍ ഓഫീസര്‍ വി. കെ. നവാസിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട തൊഴിലാളി സംഘടനകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

തൊഴിലാളികള്‍ സമരത്തിന് ആധാരമായി ഉന്നയിച്ച എല്ലാ വിഷയങ്ങളെ കുറിച്ചും തിങ്കളാഴ്ച്ച (നവംബര്‍ 14) ഉച്ചയ്ക്ക് 12 ന് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണറുടെ അധ്യക്ഷതയില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം ജില്ല ലേബര്‍ ഓഫീസില്‍ ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News