
കാഴ്ചയില്‍ അല്ല കഴിവിലാണ് സൗന്ദര്യം എന്ന് തെളിയിച്ച ഒരു മാലാഖ കുഞ്ഞാണ് ഹന്ന മോള്‍(Hanna Mol). ഹന്ന സലീമിന്റെ പാട്ടും ഡാന്‍സും എല്ലാം സോഷ്യല്‍ മീഡിയയില്‍(Social media) വൈറലാണ്. ഗായകന്‍ സലിം കൊടത്തൂരിന്റെ മകള്‍ കൂടിയാണ് ഹന്ന. ഇത്തവണത്തെ കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡ്(Kairali TV Phoenix Award) പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായത് ഹന്ന സലിം ആണ്. പരിമിതികളെ പിന്തള്ളി, ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന ഹന്ന മോള്‍ പുരസ്‌കാരം നടന്‍ മമ്മൂട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി.
പുരസ്‌കാര വിതരണ വേദിയില്‍ ‘ഔഷധി’ ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് ഹന്ന മോള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നല്‍കി. ഏവരുടെയും മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞ ഒരു മുഹൂര്‍ത്തം കൂടിയായിരുന്നു ഇത്. വേദിയില്‍ മമ്മൂട്ടി, ഡോണ്‍ ബ്രിട്ടാസ് എം പി, മന്ത്രി ആര്‍ ബിന്ദു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ശോഭന ജോര്‍ജ് സമ്മാനം നല്‍കിയത്. തുടര്‍ന്ന്, ഏവര്‍ക്കും തിരിച്ചൊരു സമ്മാനമായി ഹന്നക്കുട്ടിയുടെ പാട്ടുമുണ്ടായിരുന്നു. ‘വെണ്ണിലാ ചന്ദനക്കിണ്ണം..പുന്നമടക്കായലില്‍ വീണേ…’ എന്ന് ഹന്ന മോള്‍ മനോഹരമായി പാടി. ഹന്നയുടെ നേട്ടത്തില്‍ ഏറെ സന്തോഷവും അഭിമാനുമുണ്ടെന്ന് പന്നയുടെ പിതാവ് സലീം പറഞ്ഞു.
കൈരളി ടിവി ഫീനിക്സ് അവാര്‍ഡുകളുടെ പ്രഖ്യാപനവും വിതരണവും കൊച്ചി പാടിവട്ടം അസീസിയ സെന്ററില്‍ ആണ് നടന്നത്. ഫീനിക്‌സ് വനിതാ വിഭാഗം പുരസ്‌കാരം ഗീത സലീഷും, പുരുഷ വിഭാഗം പുരസ്‌കാരം കൃഷ്ണകുമാര്‍ പി എസ്സും പത്മശ്രീ ഭരത് മമ്മൂട്ടിയില്‍ നിന്നും ഏറ്റുവാങ്ങി. കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് കെ വി ഫാസില്‍ ആണ് അര്‍ഹനായത്. ചടങ്ങില്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോണ്‍ ബ്രിട്ടാസ് MP മുഖ്യപ്രഭാഷണം നടത്തി .
കൈരളി ടിവി ഡയറക്ടറും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവന്‍ ആശംസാപ്രസംഗം നടത്തി. കൈരളി ടിവി ഡയറക്ടര്‍മാരായ ടി ആര്‍ അജയന്‍, സി കെ കരുണാകരന്‍, മൂസ മാസ്റ്റര്‍, വി കെ മുഹമ്മദ് അഷ്‌റഫ്, എം എം മോനായി തുടങ്ങിയവരും ആശംസാപ്രസംഗം നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here