ഓജോ ബോര്‍ഡ് കളിക്കിടെ 11 വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു

കൊളംബിയയില്‍ സ്‌കൂളില്‍ ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു. ഹാറ്റോയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ 11 വിദ്യാര്‍ഥികളാണ് ഓജോ ബോര്‍ഡ് കളിച്ചതിന് തൊട്ടുപിന്നാലെ കുഴഞ്ഞുവീണത്. അധ്യാപകരാണ് കുട്ടികളെ ബോധരഹിതരായ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ സ്‌കൂള്‍ വരാന്തയിലാണ് ബോധരഹിതരായി കണ്ടെത്തിയത്. കുട്ടികള്‍ക്ക് കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നതായും വായില്‍ നിന്ന് നുരയുംപതയും വന്നതായും അധ്യാപകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 5 വിദ്യാര്‍ഥികളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ സോക്കോറോയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ഛര്‍ദ്ദിയും പേശിവലിവും അനുഭവപ്പെട്ടതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരേ ഗ്ലാസില്‍ നിന്ന് വെള്ളം കുടിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് വയറുവേദന, പേശിവലിവ്, കടുത്ത ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ആരംഭിച്ചതെന്നും ബോധരഹിതരായതെന്നും റിപ്പോര്‍ട്ടുണ്ട്.

ഓജോ ബോര്‍ഡ് കളിച്ചതു കൊണ്ടാണ് കുട്ടികള്‍ ബോധരഹിതരായതെന്ന വാദം തള്ളി ഹാറ്റോ മേയര്‍ ജോസ് പാബ്ലോ ടോലോസ റോണ്ടന്‍ രംഗത്തെത്തി. ശാസ്ത്രീയ അടിത്തറയില്ലാത്ത വാദങ്ങള്‍ ദയവായി പ്രചരിപ്പിക്കരുതെന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News