ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് തെറിച്ചു വീണ പെണ്‍കുട്ടിയെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30നാണ് സംഭവം. പ്ലാറ്റ്ഫോമിലേക്ക് തെറിച്ചു വീണ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് വീണു പോകാതെ ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളായ സതീശന് രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.
ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് 17കാരി തെറിച്ചു വീണത്. തിരൂരില്‍ രണ്ട് മിനിറ്റ് മാത്രമാണ് ട്രെയിന്‍ നിര്‍ത്തുന്നത്. പെണ്‍കുട്ടി എത്തുമ്പോഴേക്കും ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. പിന്നാലെ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീഴാന്‍ പോയ പെണ്‍കുട്ടിയെ സതീശന് അവസരോചിതമായി ഇടപെട്ട് തടയുകയായിരുന്നു.
വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി ഓടിക്കയറിയതെന്ന് സതീശന് പറഞ്ഞു. ഒരു കൈ തീവണ്ടിയുടെ കമ്പിയില്‍ പിടിച്ചുവെങ്കിലും തെറിച്ച് പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടി കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടെന്നും സതീശന് വ്യക്തമാക്കി.
കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയായ കാഞ്ഞിപ്പുറത്ത് ശ്രീധരന് നായരുടെയും പത്മിനിയുടെയും മകനാണ് സതീശന്. കഴിഞ്ഞ നാല് വര്‍ഷമായി തിരൂര്‍ ആര്‍പിഎഫ് ഔട്ട് പോസ്റ്റില്‍ ജോലി ചെയ്യുകയാണ്. പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ട സതീശന് ആര്‍പിഎഫ് ഐജി ഈശ്വര്‍ റാവു റിവാര്‍ഡ് നല്കി ആദരിച്ചു.
Alert #RPF Head Constable Satheesh acted swiftly and saved a minor girl from going under the wheels of train when she fell down while trying to board a running train at Tirur railway station.#MissionJeewanRaksha #LifeSavingAct #BeResponsible #BeSafe pic.twitter.com/R0iMdas4WX
— RPF INDIA (@RPF_INDIA) November 11, 2022
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here