Istanbul: ഇസ്താംബുളില്‍ ഉഗ്ര സ്‌ഫോടനം; നാല് മരണം; 38 പേര്‍ക്ക് പരിക്ക്

തുര്‍ക്കിയിലെ ഇസ്താംബുളില്‍ സ്‌ഫോടനം. ഇസ്താംബുളിലെ ചരിത്ര പ്രാധാന്യമുള്ള, തിരക്കേറിയ നഗര പ്രദേശമായ ടാക്‌സിം സ്‌ക്വയറിലാണ് ഉഗ്ര സ്‌ഫോടനം. വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന സ്ഥലം കൂടിയാണ് ടാക്‌സിം സ്‌ക്വയര്‍. ഇവിടെയുള്ള പ്രമുഖ ഷോപ്പിങ് സ്ട്രീറ്റായ ഇസ്തിക്ലാല്‍ തെരുവിലാണ് പൊട്ടിത്തെറിയുണ്ടായത്.

സംഭവത്തില്‍ നാല് പേര്‍ മരിച്ചതായി ഇസ്താംബുള്‍ ഗവര്‍ണര്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം സ്ഥിരീകരിച്ചു.

പ്രാദേശിക സമയം വൈകീട്ട് 4.20 ഓടെയാണ് സ്ഫോടനം നടന്നത്. ചാവേറാക്രമണം ആണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ തുര്‍ക്കി അധികൃതര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സ്ഫോടനം നടന്ന പ്രദേശത്തെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്.

തെരുവിലൂടെ ആളുകള്‍ നടന്നു നീങ്ങുന്നതും അകലെ പൊട്ടിത്തെറിയുണ്ടാകുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയില്‍ പരിക്കേറ്റ് വീണവരെയും കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News