കാല്‍പന്ത് കളി കാണാന്‍ സ്റ്റേഡിയങ്ങളിലെത്തുന്ന ആരാധകരിലും അസാധാരണ പ്രതിഭയുള്ളവര്‍ ഉണ്ട്. ജര്‍മന്‍ ക്ലബ്ബ് ഷാല്‍ക്കെയുടെ കടുത്ത ആരാധകനായ മുഹമ്മദാണ് ഈ അസാധാരണ പ്രതിഭ.
ജര്‍മന്‍ ക്ലബ്ബ് ഷാല്‍ക്കെയുടെ ഹോം ഗ്രൗണ്ടായ വെല്‍റ്റിന്‍സ് അരീനയിലെ പതിവുകാരനാണ് മുഹമ്മദ്. സ്വന്തം ക്ലബ്ബിനെ പ്രോത്സാഹിപ്പിക്കാന്‍ മുഹമ്മദ് എപ്പോഴും മുന്നില്‍ തന്നെ ഉണ്ടാകും. ഇദ്ദേഹത്തിന്റെ അസാധാരണ പ്രവൃത്തികള്‍ ആരാധകര്‍ക്ക് പുതുമയല്ല. 10 ബിയര്‍ ഗ്ലാസുകള്‍ തലയില്‍ വച്ച് ബാലന്‍സിങ്ങിലൂടെ മറ്റുള്ളവരെ അദ്ഭുതപ്പെടുത്തിയ ഈ ആരാധകന്‍ കഴിഞ്ഞ ദിവസം ബയേണിനെതിരായ ഷാല്‍ക്കെയുടെ മത്സരത്തില്‍ തന്റെ തന്നെ മുന്‍ റെക്കോര്‍ഡ് പുതുക്കി. 12 ബിയര്‍ ഗ്ലാസുകള്‍ കൊണ്ടൊരു പിരമിഡ് തലയില്‍ ബാലന്‍സ് ചെയ്താണ് മുഹമ്മദ് കളി കണ്ടത്.
മുഹമ്മദിന്റെ അസാധാരണ പ്രകടനത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കാല്‍പന്ത് കളി ലോകം ഏറ്റെടുത്തിട്ടുണ്ട്. അസാധാരണ പ്രതിഭയുള്ള മുഹമ്മദ് ക്ലബ്ബിലെ താരങ്ങള്‍ക്ക് സുപരിചിതനാണ്. സെലിബ്രിറ്റി പരിവേഷമാണ് ഈ ഷാല്‍ക്കെ ആരാധകന് കാല്‍പന്ത് കളി പ്രേമികള്‍ ചാര്‍ത്തി നല്‍കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here