ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ച് മറാഠി സീരിയല്‍ നടിക്ക് ദാരുണാന്ത്യം

ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ച് മറാഠി സീരിയല്‍ നടി കല്യാണി കുരാലെ യാദവിന് (32) ദാരുണാന്ത്യം. കല്യാണി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ട്രാക്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. സങ്ലി-കോലാപുര്‍ ദേശീയപാതയില്‍വെച്ച് ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

അടുത്തിടെ ഹലോണ്ടിയില്‍ കല്യാണിയുടെ ഉടമസ്ഥതയില്‍ റസ്റ്റോറന്റ് ആരംഭിച്ചിരുന്നു. റസ്റ്റോറന്റ് അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കോണ്‍ക്രീറ്റ് മിശ്രിതം നിര്‍മിക്കുന്ന ട്രാക്ടര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കല്യാണിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

‘തുജ്ഹത് ജീവ് രംഗല’ എന്ന സീരിയലിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കല്യാണി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News