Kochi: മോഷ്ടിച്ച ബൈക്ക് നന്നാക്കാന്‍ ഉടമയുടെ തന്നെ വര്‍ക്ഷോപ്പിലെത്തി; കള്ളന്‍ കുടുങ്ങി

മോഷ്ടിച്ച ബൈക്ക് നന്നാക്കാന്‍ ഉടമയുടെ തന്നെ വര്‍ക്ഷോപ്പിലെത്തി കള്ളന്‍ കുടുങ്ങി. എറണാകുളം കോമ്പാറ പുതുളളിപറമ്പില്‍ വീട്ടില്‍ അശ്വിന്‍ രാജേന്ദ്രനാണ് (22) ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായത്.

കാക്കനാട് വാഴക്കാല പുളിക്കില്ലം ഈസ്റ്റ് റോഡിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. പിന്നേറ്റ് തകരാറിലായ ബൈക്ക് നന്നാക്കാന്‍ അബദ്ധത്തില്‍ അശ്വിന്‍ എത്തിയത് ഉടമയുടെ തന്നെ വര്‍ക്ക്ഷോപ്പിലും. യുവാവിനെ തടഞ്ഞുവച്ച് തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു ഉടമ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News