വീണ്ടുമൊരു ശിശുദിനം കൂടി ; സംസ്ഥാനത്തെമ്പാടും ആഘോഷ പരിപാടികൾ | Children’s Day

ഇന്ന് ശിശുദിനം. നവംബർ 20ന് ആണ് ആഗോളതലത്തിൽ ശിശുദിനം ആഘോഷിക്കുന്നതെങ്കിലും ഇന്ത്യയിൽ നവംബർ 14ന് ആണ് ആഘോഷം. ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ പതിനാല് ആണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്.

കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.

കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. നെഹ്റു കുട്ടികൾക്കിടയിൽ ചാച്ചാ നെഹ്റു എന്നാണ് അറിയപ്പെട്ടത്. ഈ ദിനത്തിൽ ഇന്ത്യയിലുടനീളം വിവിധ പരിപാടികലാണ് സംഘടിപ്പിക്കുന്നത്.

1964 ൽ ജവഹർലാൽ നെഹ്റുവിന്റെ മരണത്തിന് ശേഷമാണ് പാർലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബർ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്. എല്ലാ കുഞ്ഞുങ്ങൾക്കും കൈരളിയുടെ ആശംസകൾ……..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here