
സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസിൽ പ്രധാന പ്രതികൾ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ. ആക്രമണത്തിന്റെ ആസൂത്രകൻ ബിജെപി ജില്ലാ നേതാവെന്നും സൂചന. ഇയാൾ പ്രകാശിന്റെ ആത്മഹത്യാ കേസ് ഒതുക്കാൻ ശ്രമിച്ചതിന്റെ വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചു.
മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന കാര്യത്തിൽ വിളപ്പിൽശാല പോലീസ് വീഴ്ച വരുത്തിയെന്നും ആക്ഷേപം. ആദ്യഘട്ടത്തിൽ കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിക്കണമെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസ് അന്വേഷണത്തിൽ ക്രൈം ബ്രാഞ്ചിന് നിർണായക തുമ്പായി മാറിയത് മരിച്ച പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റെ മൊഴിയാണ്. ഈ മൊഴിയിലേക്ക് എത്താൻ ക്രൈംബ്രാഞ്ചിന് സഹായകരമായത് പ്രശാന്ത് വിളിപ്പിൽശാല സ്‌റ്റേഷനിൽ നൽകിയ പരാതിയും. അന്ന് പ്രശാന്തിന്റെ പരാതി വിളപ്പിൽശാല പോലീസ് ഗൗരവമായി പരിഗണിച്ചില്ലെന്ന് ബന്ധുക്കൾക്ക് ആരോപണം ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിക്കണമെന്ന് സന്ദീപാനന്ദ ഗിരിയും പറയുന്നു.
വിളപ്പിൽശാല പോലീസിന് തുടക്കത്തിൽ വീഴ്ചപ്പറ്റിയെന്ന് സ്ഥിരീകരിക്കുന്നതാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ രണ്ടാംഘട്ട അന്വേഷണം. വിളിപ്പിൽശാല പോലീസ് ആത്മഹത്യ കേസായി എഴുതി തള്ളിയ സംഭവത്തിൽ നിന്നും ക്രൈംബ്രാഞ്ചിന് വ്യക്തമായ ചില സൂചനകൾ ലഭിച്ചു. ഇതുസംബന്ധിച്ച ചില മൊഴികളും നാട്ടുകാരിൽ നിന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ചു.
ഈ ഘട്ടത്തിലാണ് ബിജെപി ജില്ലാ നേതാവിന്റെ ഇടപെടൽ വിവരം ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചതെന്നാണ് വിവരം. ഈ നേതാവ് ആത്മഹത്യാ കേസിൽ ആരോപണവിധേയരായ പ്രതികൾക്കായി നിരന്തരം സ്‌റ്റേഷനിൽ ബന്ധപ്പെട്ടു. ആത്മഹത്യക്ക് മുൻപ് പ്രകാശിനെ പ്രതികൾ എന്തിനാണ് മർദ്ദിച്ചത് എന്ന അന്വേഷണത്തിലേക്ക് പോകാതിരിക്കാനും ഈ നേതാവ് അമിതാവേശം കാട്ടി.
ഈ സൂചനകളും ക്രൈംബ്രാഞ്ച് സംഘത്തിന് നിർണായക സൂചനയായി മാറി. രണ്ടുകേസിലും ആദ്യഘട്ടത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.ഇരുകേസിലുമായി നിരവധി പ്രതികൾ പോലീസ് നിരീക്ഷണത്തിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here