ഒരു ലക്ഷം പേർ പങ്കെടുക്കുന്ന രാജ്‌ഭവൻ മാർച്ച്‌ നാളെ | Raj Bhavan march

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ് സംഘടിപ്പിക്കുന്ന രാജ്‌ഭവൻ മാർച്ച് നാളെ നടക്കും.ഒരു ലക്ഷം പേർ മാർച്ചിൽ അണിചേരും.

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്ഭവൻ പ്രതിഷേധം ഉദ്‌ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കും.എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എം പി തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും.

സാമൂഹ്യ സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പ്രതിഷേധത്തിൽ അണിനിരക്കും.ഉന്നതവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ ഗൂഢശ്രമത്തിന്‌ എതിരെയുള്ള കേരളത്തിന്റെ മുഴുവൻ പ്രതിഷേധമാകും മാർച്ച്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News