അമൃത്സറിന് സമീപം ഭൂചലനം | Punjab

പഞ്ചാബിലെ അമൃത്സറിന് സമീപം ഭൂചലനം.ഇന്ന് പുലർച്ചെ 3.42നാണ് റിക്ടർ സ്‌കെയ്‌ലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയും ശനിയാഴ്ചയും ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനമുണ്ടായിരുന്നു.അമൃത്സറിൽ നിന്നു 120 കിലോമീറ്റർ വടക്കുപടിഞ്ഞാറു മാറിയാണ് ഇപ്പോൾ ചലനമുണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ 120 കിലോമീറ്റർ ആഴത്തിലായിരുന്നു.

വാരാണസി അതിവേഗ കോടതി ഇന്ന് വിധി പറയും

ഗ്യാൻവാപി പള്ളിയോട് ചേർന്ന് ആരാധന നടത്താൻ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജിയിൽ വാരാണസി അതിവേഗ കോടതി ഇന്ന് വിധി പറയും.

ഗ്യാൻവാപി പള്ളി വളപ്പിൽ കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിൽ ആരാധന നടത്താൻ അനുമതി, പള്ളി സമുച്ചയം ഹിന്ദുക്കൾക്ക് കൈമാറുക, പള്ളിവളപ്പിൽ മുസ്ലിങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുക എന്നീ മൂന്നു വിഷയങ്ങളിലാണ് കോടതി വിധി പറയുക.

ആരാധന നടത്താൻ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹര്‍ജി നിലനിൽക്കുമെന്ന് വാരാണസി ജില്ലാ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News