ADVERTISEMENT
കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നും പോക്‌സോ കേസ് ഇരകൾ അടക്കം 9 പെൺകുട്ടികളെ കാണാതായി. രാവിലെ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് പെൺകുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മഹിളാ സമഖ്യ എന്ന എൻജിഒ നടത്തുന്ന ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മാങ്ങാനംകുഴി എന്ന സ്ഥലത്താണ് ഷെൽട്ടർ ഹോം സ്ഥിതി ചെയ്യുന്നത്.
പോക്‌സോ കേസ് ഇരകൾ, ലഹരിമരുന്ന് കേസിലെ ഇരകളായ പെൺകുട്ടികൾ, കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് മാറ്റിപ്പാർപ്പിക്കുന്ന കുട്ടികൾ തുടങ്ങിയവരെയാണ് ഈ ഷെൽട്ടർ ഹോമിൽ പാർപ്പിച്ചു വന്നിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.