Kerala Blasters:കേരളം ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊച്ചിയില്‍ നടന്ന ISL ഫുട്‌ബോള്‍ മത്സരത്തില്‍ കേരളം ബ്ലാസ്റ്റേഴ്‌സിന്(Kerala Blasters) തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എഫ് സി ഗോവയെ പരാജയപ്പെടുത്തി. ഇതോടെ പോയിന്റ് നിലയില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തായി.

വാശിയേറിയ പോരാട്ടമായിരുന്നു കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എഫ് സി ഗോവയെ തകര്‍ത്തെറിഞ്ജ് ബ്ലാസ്റ്റേഴ്‌സിന്റെ തേരോട്ടം. 42 ആം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ ഗോളോട് ബ്ലാസ്റ്റേഴ്സ് പടയോട്ടം ആരംഭിച്ചു. രണ്ടാം ഗോള്‍ പിറക്കാന്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. ഗോവയുടെ അന്‍വര്‍ അലിയുടെ പെനാല്‍റ്റി 45 ആം മിനിറ്റില്‍ ഡിമിത്രിയോസ് ഡയമെന്റകോസ് ഗോള്‍ ആക്കി.

രാഹുല്‍ കെ.പിയുടെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയത്തില്‍ നിര്‍ണായകമായത് . പിന്നാലെ 51-ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്നിയുടെ കിടിലനൊരു ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി . എന്നാല്‍ 67-ാം മിനിറ്റില്‍ സെറിറ്റോണ്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് നോവ സദോയി ഗോവയുടെ ആശ്വാസ ഗോള്‍ നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News