ദില്ലി മദ്യനയ അഴിമതിയില്‍ മുംബൈ മലയാളി വ്യവസായി വിജയ് നായരുടെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തി. നിലവില്‍ സിബിഐ കസ്റ്റഡിയിലുള്ള വിജയ് നായരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഇരിക്കവെയാണ് അറസ്റ്റ്.
ആംആദ്മി പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവികൂടിയാണ് വിജയ് നായര്‍. ബിസിനസുകാരനായ അഭിഷേക് ചെയ്തത്. ദക്ഷിണേന്ത്യയിലെ ചില മദ്യ വ്യവസായികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം. രണ്ടുപേരും നിലവില്‍ ജയിലിലാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇരുവരെയും ഇ.ഡി കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങുക. സി.ബി.ഐ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന് കാട്ടിയാണ് ഇരുവരും ജാമ്യാപേക്ഷ നല്‍കിയത്.
എന്നാല്‍ വിജയ് നായര്‍ ചിലരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും അതുപ്രകാരമാണ് ഡല്‍ഹി മദ്യനയം രൂപീകരിച്ചതെന്നുമാണ് സി.ബി.ഐയുടെ വാദം. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ മദ്യ വ്യവസായികളുമായി ചേര്‍ന്ന് മദ്യ നയ രൂപീകരണത്തില്‍ അഭിഷേക് ബൊയിന്പള്ളിയും പങ്കാളിയാവുകയും അതിന്റെ ഗുണഫലങ്ങള്‍ പറ്റുകയും ചെയ്തെന്നും സി.ബി.ഐ ആരോപിക്കുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ഇ.ഡി 169 ഓളം പരിശോധനകള്‍ നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here