മുഖ്യമന്ത്രി പദത്തില്‍ ഇന്ന് 2,364 ദിവസം;പിണറായി വിജയന് റെക്കോര്‍ഡ്| Pinarayi Vijayan

റെക്കോര്‍ഡിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരളത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായതിലാണ് റെക്കോര്‍ഡ്. 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ റെക്കോര്‍ഡാണ് പിണറായി വിജയന്‍ മറികടന്നത്.

2016 മേയ് 5ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന്‍ ഇന്ന് 2364 ദിവസം മുഖ്യമന്ത്രി പദത്തില്‍ പിന്നിട്ടു. ഈ ദിനത്തില്‍ സി അച്യുതമേനോന്റെ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്. സി അച്യുതമേനോന്‍ ഒരു മന്ത്രിസഭാ കാലത്താണെങ്കില്‍ പിണറായി വിജയന്‍ തുടര്‍ച്ചായായ 2 മന്ത്രിസഭാ കാലത്താണ് മുഖ്യമന്ത്രി പദത്തില്‍ തുടരുന്നത്. 17 ദിവസത്തെ കാവല്‍ മുഖ്യമന്ത്രി പദം ഉള്‍പ്പെടെയുള്ള കണക്കാണിത്. സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത് അടിയന്തരാവസ്ഥ കാലമായതിനാലാണ്.

രണ്ടു തവണയും ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടാണ് മുഖ്യമന്ത്രിയായതെന്ന പ്രത്യേകതയും പിണറായി വിജയനുണ്ട്. ഇ കെ നായനാര്‍ക്കാണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിന്റെ റെക്കോര്‍ഡ്. പക്ഷെ അത് തുടര്‍ച്ചയായിട്ടായിരുന്നില്ല. 10 വര്‍ഷവും 353 ദിവസവുമാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News