Dulquer Salman: ‘ഇക്കാ ഇന്ന് എന്റെ പിറന്നാളാണ്; ആരാധകന് ആശംസ അറിയിച്ച് ദുല്‍ഖര്‍

മലയാളികളുടെ ഇഷ്ടതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ ഒരു മറുപടിക്കായി സോഷ്യല്‍ മീഡിയയില്‍ കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ തന്റെ ഒരു ആരാധകന്റെ പിറന്നാള്‍ ദിനം സ്‌പെഷ്യലാക്കിയിരിക്കുകയാണ് താരം. തന്റെ പിറന്നാളാണ് എന്ന് അറിയിച്ച ആരാധകന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് താരം.

തന്റെ ജന്മദിനമാണെന്ന് പറഞ്ഞുകൊണ്ട് ശരത്ത് എന്ന ആരാധകനാണ് ദുല്‍ഖറിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ‘ഇക്കാ, ഇന്ന് എന്റെ ജന്മദിനം ആണ്. ഒരുപാട് നാളായി നിങ്ങളുടെ ആശംസയ്ക്കായി കാത്തിരിക്കുന്നു. ഒരുപാട് തിരക്കുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഈ ഒരു ആഗ്രഹം എന്റെ മനസ്സിനെ അലട്ടി കൊണ്ടിരിക്കയാണ്. ഫാന്‍ ബോയ് നിമിഷത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട് ദയവായി എന്റെ ഈ ദിവസം സ്‌പെഷ്യല്‍ ആക്കൂ’- എന്നായിരുന്നു ട്വീറ്റ്.

ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ താരം മറുപടിയുമായി എത്തുകയായിരുന്നു. പിറന്നാള്‍ ആശംസകള്‍ ശരത്ത്, മികച്ച വര്‍ഷമായിരിക്കട്ടെ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. അതിനു പിന്നാലെ നിരവധിപേര്‍ ശരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. കൂടാതെ നിരവധി പേര്‍ ദുല്‍ഖറിന്റെ പ്രവര്‍ത്തിയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here