Aloevera: ആര്യവേപ്പും കറ്റാര്‍വാഴയും ചേര്‍ത്തൊരു ജ്യൂസ്; പ്രമേഹത്തെ കുറയ്ക്കാം

പ്രമേഹം വരാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇന്ന് ലോക പ്രമേഹ ദിനമായി ആചരിക്കുന്നത്.

ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയും സമീകൃതാഹാരവും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. പല ഔഷധസസ്യങ്ങളും പ്രമേഹം നിയന്ത്രിക്കാനായി പരമ്പരാഗതമായി നമ്മള്‍ ഉപയോഗിച്ചുപോരുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ആര്യവേപ്പും കറ്റാര്‍വാഴയും. ഫ്‌ലേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും ആന്റി വൈറല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള ആര്യവേപ്പ് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് നിയന്ത്രിക്കാന്‍ സഹായിക്കും. ഇന്‍സുലിന്‍ എടുക്കാത്ത പ്രമേഹരോഗികളില്‍ പ്രമേഹലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ആര്യവേപ്പിന്റെ പൊടി സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അതുപോലെതന്നെ കറ്റാര്‍ വാഴയുടെ ജെല്‍ പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. ഇതും ഇന്‍സുലിനെ ആശ്രയിക്കാത്ത പ്രമേഹരോഗികളെ സഹായിക്കുന്നതാണ്.

രണ്ട് ചേരുവകളുടെയും പ്രയോജനങ്ങള്‍ കണക്കിലെടുത്ത് ഇവ ചേര്‍ത്തുന്ന ഒരു ജ്യൂസ് പ്രമേഹരോഗികളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും. ആര്യവേപ്പും കറ്റാര്‍വാഴയും ചേര്‍ന്ന ജ്യൂസ് തയ്യാറാക്കേണ്ടത് ഇങ്ങനെ…

4-5 ആര്യവേപ്പില
1 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജ്യൂസ്
1.5 കപ്പ് വെള്ളം

ഒരു സോസ്പാനില്‍ വെള്ളമെടുത്ത് അതിലേക്ക് ആര്യവേപ്പിലകള്‍ ഇടണം. ഏഴ് മിനിറ്റോളം മീഡിയം തീയില്‍ തിളപ്പിക്കണം. ഇത് അരിച്ചെടുത്ത ശേഷം കറ്റാര്‍ വാഴയുടെ ജ്യൂസ് ചേര്‍ത്തിളക്കിയശേഷം കുടിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News