കുഫോസ് വി സി നിയമനം ; വിധി ഗവര്‍ണറുടെ നിലപാട് ശരി വെക്കുന്നതെന്ന് പറയാനാവില്ലെന്ന് മന്ത്രി ആര്‍ ബിന്ദു | R. Bindu

കുഫോസ് വി സി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ഗവര്‍ണറുടെ നിലപാട് ശരി വെക്കുന്നതെന്ന് പറയാനാവില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീ‍ഴിലല്ല ,ഫിഷറീസ് വകുപ്പിന് കീഴിലാണ് കുഫോസ് എന്നും മന്ത്രി പറഞ്ഞു.

അതേസമയം ഹൈക്കോടതിയുടേത് സ്വാഭാവികമായ വിധിയാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ പ്രതികരിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപ്പീൽ പോകുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള ഫിഷറീസ് വെെസ് ചാൻസലർ നിയമനം ഹെെക്കോടതി റദ്ദാക്കി

കേരള ഫിഷറീസ് സർവ്വകലാശാല (കുഫോസ്) വെെസ് ചാൻസലർ നിയമനം ഹെെക്കോടതി റദ്ദാക്കി. കുഫോസ് വി സി ഡോ. കെ റിജി ജോണിന്റെ നിയമനമാണ് റദ്ദാക്കിയത്.നിയമനം യുജിസി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹർജി അംഗീകരിച്ച് ഹെെക്കോടതി ഡിവിഷൻ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്.സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡോ. റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്ന് കാണിച്ച് ഡോ കെ കെ വിജയനാണ് ഹെെക്കോടതിയെ സമീപിച്ചത്. പത്തുവർഷത്തെ പ്രവർത്തന പരിചയം ഇല്ലെന്ന വാദം അംഗീകരിച്ചാണ് ഹെെക്കോടതി നിയമനം റദ്ദാക്കിയത്.2021 ജനുവരി 23നാണ് കുഫോസ് ഡീൻ ആയിരുന്ന ഡോ.കെ റിജി ജോണിനെ സർവകലാശാല വി സി യായി നിയമിച്ചത്

യുജിസിയുടെ രണ്ട് മാനദണ്ഡങ്ങളുടെ ലംഘനം റിജി ജോണിന്റെ നിയമനത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. യുജിസി നിർദേശിക്കുന്ന സെലക്ഷൻ കമ്മിറ്റിയല്ല വെെസ് ചാൻസിലാറായി റിജി ജോണിനെ തെരഞ്ഞെടുത്തതെന്നും സെലക്ഷൻ കമ്മിറ്റി പാനൽ നൽകാതെ ഒറ്റപേരാണ് ചാൻസലർക്ക് കെെമാറിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News