കിളികൊല്ലൂരിലെ സഹോദരങ്ങള്‍ക്കെതിരായ കേസ്;FIR  ഇപ്പോള്‍ റദ്ദാക്കാനാവില്ല:ഹൈക്കോടതി| High Court

കൊല്ലം കിളികൊല്ലൂരിലെ സഹോദരങ്ങള്‍ക്കെതിരായ കേസില്‍ എഫ് ഐ ആര്‍ ഇപ്പോള്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ എഫ് ഐ ആര്‍ റദ്ദാക്കേണ്ടതുണ്ടൊ എന്ന് പരിശോധിക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

ഇടക്കാല ഉത്തരവ് നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം സഹോദരങ്ങള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.മൂന്നാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.കിളികൊല്ലൂര്‍ പോലീസ് കൊലപാതക ശ്രമം ഉള്‍പ്പടെ ചുമത്തി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.

തങ്ങളെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരായ അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
സംഭവത്തില്‍ പ്രതികളായ SHO വിനോദ് ഉള്‍പ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel