Trivandrum Corporation:ജനങ്ങളെ വലച്ച് തിരുവനന്തപുരം നഗരസഭയില്‍ ബിജെപി-കോണ്‍ഗ്രസ് അക്രമസമരം

വ്യാജ കത്തില്‍ അന്വേഷണം തുടരുമ്പോഴും ജനങ്ങളെ വലച്ച് തിരുവനന്തപുരം നഗരസഭയില്‍(Trivandrum Corporation) ബിജെപി-കോണ്‍ഗ്രസ് അക്രമസമരം. നഗരസഭാ മതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിക്കടന്നു. നഗരസഭാ കാര്യാലയത്തിന് മുകളില്‍ കയറി ബിജെപി കൗണ്‍സിലര്‍മാര്‍ അതിക്രമം നടത്തി. പോലീസിനെതിരെയും ഇരുപാര്‍ട്ടികളുടെയും പ്രതിഷേധം.

നഗരസഭ വളപ്പിലും പുറത്തും പ്രതിഷേധമുണ്ടായി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറി ബിജെപി പ്രകടനങ്ങള്‍ നടത്തി. ഒരുപടി കൂടി കടന്ന് നഗരസഭ കര്യാലയലത്തിന്റെ മുകളില്‍ കയറി ഫ്ളക്സ് കെട്ടി ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിക്ഷേധം അതിരുകടന്നു. ബിജെപിയുടെ അതിക്രമത്തിന് ഒപ്പം ചേരുന്നതായി കോണ്‍ഗ്രസിന്റെയും ഇന്നത്തെ പ്രതിഷേധങ്ങള്‍. നഗരസഭ മതില്‍ ചാടികടന്നു, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ കാറില്‍ കരിങ്കൊടി കെട്ടി. നഗരസഭയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പ്രധാന കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു.

ഇരുപാര്‍ട്ടികളുടെയും അക്രസമരത്തിനിടയിലും മേയര്‍ പതിവുപോലെ നഗരസഭയില്‍ എത്തി. ഓഫീസ് പ്രവര്‍ത്തനങ്ങളിലും യോഗങ്ങളിലും പങ്കെടുത്തു. പക്ഷെ സമരക്കാരുടെ പ്രകോപനം തുടരുന്നതിനാല്‍ പോലീസിന് ഗത്യന്തരമില്ലാതെ ഗേറ്റുകള്‍ പലതവണ അടച്ചിടേണ്ടി വന്നു. നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന സാധാരണ ജനങ്ങളെ ഇന്നും വലക്കുന്നതായി പ്രതിപക്ഷ സമരനാടകങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News