ADVERTISEMENT
പതിനൊന്നാം തലമുറ ഹോണ്ട അക്കോര്‍ഡ് ഉടന്‍ വിപണിയില്‍ എത്തും എന്ന് റിപ്പോര്‍ട്ട്. സെഡാന്റെ പുതിയ മോഡല്‍ സ്‌റ്റൈല്‍, കാര്യക്ഷമത, പ്രകടനം, കണക്റ്റിവിറ്റി എന്നിവയുടെ കൃത്യമായ സംയോജനമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി പറയുന്നു. ഇത് ഹോണ്ടയുടെ വൈദ്യുതീകരണ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ടര്‍ബോചാര്‍ജ്ഡ് LX, EX, ഹൈബ്രിഡ്-പവേര്‍ഡ് സ്പോര്‍ട്ട്, EX-L, സ്‌പോര്‍ട് എല്‍, ടൂറിംഗ് എന്നിങ്ങനെ ആറ് ട്രിമ്മുകളില്‍ പുതിയ 2023 ഹോണ്ട അക്കോര്‍ഡ് ലഭ്യമാകും. 252 ബിഎച്ച്പി പവറും 370 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 എല്‍, നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് സെഡാന്‍ വരുന്നത്.
ഹൈബ്രിഡ് വേരിയന്റുകളില്‍ 2.0 എല്‍, 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ വശങ്ങളിലായി ഘടിപ്പിച്ച രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയിരിക്കുന്നു. ഈ സജ്ജീകരണം 204 bhp കരുത്തും 334 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ്-ഇലക്ട്രിക് സിസ്റ്റം ‘കൂടുതല്‍ പ്രതികരണശേഷിയുള്ളതും ഹൈവേ വേഗതയില്‍ ഗണ്യമായി കൂടുതല്‍ പരിഷ്‌ക്കരിച്ചതുമാണ് എന്നും കമ്പനി പറയന്നു. ഒരു CVT (തുടര്‍ച്ചയായി വേരിയബിള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍) ആണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. പുതിയ അക്കോര്‍ഡ് ഇക്കോണ്‍, നോര്‍മല്‍, സ്‌പോര്‍ട്ട് (ഹൈബ്രിഡ് മാത്രം) എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
പുതിയ 2023 ഹോണ്ട അക്കോര്‍ഡിന് വലിയ ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്‍ ഉള്ള ബ്ലാക്ക്ഡ്-ഔട്ട് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, നീളമുള്ള ഹുഡ്, കറുപ്പ് 19 ഇഞ്ച് അലോയ് വീലുകള്‍, വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത തിരശ്ചീനമായ എല്‍ഇഡി സ്‌ട്രെയിറ്റ്-ലൈന്‍ ടെയില്‍ലാമ്പുകള്‍, 0.4 എന്നിങ്ങനെയുള്ള ഫീച്ചറുകളുള്ള പുതിയ ഡിസൈന്‍ ഭാഷയുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.