ഉന്നത വിദ്യാഭ്യാസ സംരക്ഷണ മാര്‍ച്ചെന്ന പേരില്‍ തലസ്ഥാനത്ത് കെഎസ്‌യു അക്രമം | KSU

ഉന്നത വിദ്യാഭ്യാസ സംരക്ഷണ മാര്‍ച്ചെന്ന പേരില്‍ തലസ്ഥാനത്ത് കെഎസ്‌യു അക്രമം. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസിനു നേരെ കല്ലേറ്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത്’ നീക്കി.

തിരുവനന്തപുരം എംഎല്‍എ ക്വാര്‍ട്ടേഴ്‌സിനു മുമ്പില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് കെഎസ്‌യു അക്രമം അഴിച്ചുവിട്ടത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനുശേഷമാണ് അക്രമം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പിന്തിരിയാന്‍ തയാറാകാതിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് 3 റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.

പ്രകോപനം തുടര്‍ന്ന പ്രവര്‍ത്തകര്‍ക്കു നേരെ രണ്ട് തവണ കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഗതാഗതം തടസ്സപ്പെടുത്തി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സംഘര്‍ഷം നടന്ന സമയം മുഴുവന്‍ സെക്രട്ടേറിയറ്റ് പരിസരത്തെ ഗതാഗതം സ്തംഭിച്ചു. പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ അക്രമം നടത്തിയ പ്രവര്‍ത്തകരെ ഒടുവില്‍ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. മണിക്കൂറുകളോളം നില നിന്ന സംഘര്‍ഷത്തിന് ഇതോടെ അവസാനമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News