മനുഷ്യരുടെ ഏറ്റവും ആത്മാര്‍ത്ഥ സുഹൃത്താണ് നായ്ക്കളെ കണക്കാക്കുന്നത്. ഇത് ശരിവയ്ക്കുന്നതാണ് ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള കാഴ്ച. സിഐഎസ്എഫ് ജവാനൊപ്പം വ്യായാമം ചെയ്യുന്ന നായയെയാണ് വിഡിയോയില്‍ കാണാനാകുക.
ഡല്‍ഹി മെട്രോ സ്റ്റേഷനിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് യൂണിറ്റിനൊപ്പമുള്ള സ്നിഫര്‍ നായയാണ് വിഡിയോയിലെ താരം. മുന്നില്‍ നിന്ന് പട്ടാളക്കാരന്‍ ചെയ്യുന്ന എല്ലാ ചലനങ്ങളും അതുപോലെ ആവര്‍ത്തിക്കുകയാണ് നായ. ഭാരത് ഡിഫെന്‍ഡേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വിഡിയോ പങ്കുവച്ചത്.
ചിലര്‍ക്ക് വിഡിയോയിലെ കാഴ്ച അതിശയമായി തോന്നിയപ്പോള്‍ ചിലര്‍ ‘അഭിമാനം’ എന്നാണ് കമന്റ് കുറിച്ചത്. മറ്റുചിലര്‍ ഇതാണ് ആത്മാര്‍ത്ഥത എന്ന് പറഞ്ഞാണ് നായയെ വിശേഷിപ്പിക്കുന്നത്.
View this post on Instagram
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.