Pinarayi Vijayan: കുട്ടികളിലെ ലഹരി ഉപയോഗം മറച്ചുവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നു: മുഖ്യമന്ത്രി

കുട്ടികളിലെ ലഹരി ഉപയോഗം മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan).
കുട്ടികൾ തന്നെ ഈ വിവരം മറച്ചുവയ്ക്കുകയാണ്. ഇത് അപകടകരമാണെന്നും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ കൂടിയാണ് ഇല്ലാതാകുന്നതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ഈ ദുശീലം തടയുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി വിരുദ്ധ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വിക്ടേഴ്സ് ചാനലിലൂടെ സന്ദേശം പങ്കുവയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഒന്നാം ഘട്ടം വിജയകരമായി. ഒന്നാം ഘട്ടം അവസാനിക്കുകയല്ല കൂടുതൽ കരുത്തോടെ മുന്നോട്ടു പോകുകയാണ്. ഒന്നാം ഘട്ടം വിജയകരമാക്കിയ എല്ലാവർക്കും നന്ദി.
രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകുകയാണ്. ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ക്യാമ്പയിൻ. അതിൻറെ ഭാഗമായാണ് രണ്ടുകോടി ഗോൾ അടിക്കുന്ന പദ്ധതി. നാടാകെ ക്യാമ്പയിനിൽ അണിചേരുകയാണ്’, മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here